ബംഗളൂരു: മനാഫിനും ഈശ്വർ പാൽപെയ്ക്കുമെതിരെ അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ച് കാർവാർ എസ് പി എം നാരായണ. അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഇരുവരും ഉണ്ടായിക്കിയത് വലിയ തടസ്സം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായി എന്നും നാരായണ പറഞ്ഞു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ മനാഫ് വഴിതിരിച്ച് വിടാൻ ശ്രമിച്ചു. തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്കെതിരെ മനാഫും ഈശ്വർ മാൽപെയും വ്യാജ പ്രചാരണം നടത്തി. ഇതിൽ ഇവർക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അർജുന്റെ കുടുംബം ആരോപിക്കുന്ന കാര്യങ്ങൾ എല്ലാം ശരിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അർജുനെ കണ്ടെത്താൻ എന്ന പേരിൽ ഈശ്വർ മാൽപെയും മനാഫും നാടകം കളിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. യൂട്യൂബ് ചാനലിൽ കണ്ടന്റിന് വേണ്ടിയും പ്രശസ്ത്തിയ്ക്കും വേണ്ടിയായിരുന്നു ഇരുവരുടെയും ശ്രമം. ഇക്കാര്യം അവിടുത്തെ എംഎൽഎയ്ക്കും പോലീസിനും വ്യക്തമായി. തിരച്ചിലിന്റെ ഘട്ടത്തിൽ വൈകാരികമായി ചൂഷണം ചെയ്തു. മനാഫ് പലരുടെയും കയ്യിൽ നിന്നും പണം വാങ്ങി. രണ്ട് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് അർജുനെ കണ്ടെത്താൻ കഴിഞ്ഞത്. മനാഫിന്റെ വാക്ക് കേട്ട് കുടുംബത്തെ എല്ലാവരും ആക്രമിക്കുകയാണ് എന്നും കുടുംബം പ്രതികരിച്ചിരുന്നു.
Discussion about this post