ന്യൂഡൽഹി : വൺപ്ലസ് അടക്കമുള്ള മൂന്ന് ചൈനീസ് മൊബൈൽ കമ്പനികളെ നിരോധിക്കണമെന്ന് ആവശ്യം. മൊബൈൽ റീട്ടയിൽ വ്യാപാരികളുടെ സംഘടനയാണ് കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വൺപ്ലസ്, പോകോ, വിവോയുടെ ഉപകമ്പനിയായ ഐക്യു എന്നീ മൊബൈൽ കമ്പനികളെ ഇന്ത്യയിൽ നിരോധിക്കണം എന്നാണ് ആവശ്യം.
വൺപ്ലസ്, പോകോ, ഐക്യു എന്നീ ബ്രാന്‍ഡുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആള്‍ ഇന്ത്യാ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ഈ വിഷയത്തിൽ ഇടപെടണമെന്നും മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ചെയർമാൻ കൈലാഷ് ലഖാനി ആവശ്യപ്പെട്ടു.
വിപണിയിലെ തുല്യ മത്സരത്തിനുള്ള അവകാശം നിഷേധിക്കുന്ന നിലപാടുകളാണ് ഈ മൂന്ന് ചൈനീസ് മൊബൈൽ ബ്രാൻഡുകൾ സ്വീകരിക്കുന്നത് എന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള വൻകിട ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ മൂന്ന് ബ്രാൻഡുകൾ മൊബൈൽ ഫോണുകൾ വില്പനയ്ക്കായി നൽകുന്നത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും റീട്ടെയിലേഴ്സിന് വിൽപ്പനയ്ക്കായി ഫോണുകൾ നൽകാൻ ഈ കമ്പനികൾ തയ്യാറാവുന്നില്ല എന്നും ആള്‍ ഇന്ത്യാ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ പരാതിപ്പെടുന്നു.
Discussion about this post