എറണാകുളം: ദിലീപ് സുഹൃത്തായതിന്റെ പേരിൽ മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത്. തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മാദ്ധ്യമങ്ങൾ നടിയെ ആക്രമിച്ച കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലടി പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിലേക്ക് തന്നെ മാദ്ധ്യമങ്ങൾ മനപ്പൂർവ്വം വലിച്ചിഴയ്ക്കുകയാണ്. ദിലീപ് തന്റെ സുഹൃത്താണ്. ഇക്കാരണത്താലാണ് തന്നെ മാദ്ധ്യമങ്ങൾ വേട്ടയാടുന്നത്. സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നത്. ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോൾ തനിക്കുണ്ടായ ഡാമേജിന് ആര് ഉത്തരം പറയുമെന്നും അൻവർ സാദത്ത് ചോദിച്ചു.
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. ഇത് മാദ്ധ്യമങ്ങൾക്കും അറിയാം. എന്നിട്ടാണ് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയത്. ദിലീപ് തന്റെ സുഹൃത്താണ്. അതിൽ യാതൊരു സംശയവും ആർക്കും വേണ്ട. പക്ഷെ കേസിലേക്ക് തന്നെ വെറുതെ വലിച്ചിഴയ്ക്കുകയാണ്.
ദിലീപ് വളരെ കഷ്ടപ്പെട്ട് പ്രയത്‌നിച്ച് ഉയരങ്ങളിൽ എത്തിയ ആളാണ്. അങ്ങിനെ ഉയരങ്ങളിൽ എത്തി നിൽക്കുമ്പോൾ പട്ടെന്നാരു സുപ്രഭാതത്തിൽ ഇങ്ങനെയുണ്ടായപ്പോൾ അതിൻറെ വസ്തുത മനസിലാക്കാതെ റേറ്റിങിന് വേണ്ടി അത് ഇടിച്ചുതാഴ്ത്തുമ്പോഴുണ്ടാകുന്ന നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post