ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും എ.ഐ.എസ്.എഫ് നേതാവുമായ കനൈയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുന്‍പ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ സംഘര്‍ഷം. ഒരു സംഘം വിദ്യാര്‍ത്ഥികളും അധ്യാപകരും കോടതിയില്‍ കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ ചേര്‍ന്ന് ഇവരെ പുറത്താക്കി.
വിദ്യാര്‍ത്ഥികളും അധ്യാപകരും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തിയത്. അതിനിടെ കോടതി പരിസരത്ത് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
Discussion about this post