ചെന്നൈ: തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്ണന് തന്നെ സ്റ്റേ ചെയ്തു. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നല്‍കാനും കര്ണന് ആവശ്യപ്പെട്ടു.
ഇതിനിടെ, ജസ്റ്റിസ് സി.എസ്. കര്‍ണനെ ഒരു ജുഡീഷ്യല്‍ ചുമതലയും ഏല്‍പ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഏപ്രില്‍ 29 നു മുന്‍പ് കീഴുദ്യോഗസ്ഥന് വഴി വിശദീകരണം എഴുതി നല്‍കാനാണ് ജസ്റ്റിസ് കര്ണന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല തന്റെ നിയമാധികാരത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കര്ണന് വ്യക്തമാക്കി. താന്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവാനായതുകൊണ്ട് തനിക്കെതിരെ വിവേചനം കാണിക്കുന്നുവെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ആരോപണം.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്ണന് നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കര്‍ണനെ ഒരു ചുമതലയും ഏല്‍പിക്കരുതെന്നു സുപ്രീംകോടതി നിര്‍ദേശിക്കുകയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
Discussion about this post