ഓട്ടോറിക്ഷകകളില്‍ പലതരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും പതിപ്പിക്കുന്നത് വളരെ സാധാരണമാണ്.നിരവധി രസകരമായ ഡയലോഗുകളും ഇങ്ങനെ കാണപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. ബംഗളുരുവില്‍ നിന്നുള്ള ഒരു ഓട്ടോറിക്ഷയുടെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
. ഓട്ടോയുടെ പിന്നില്‍ പതിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷിലെഴുതിയ കുറിപ്പാണ് ഇതിന് കാരണമായത്,. മെലിഞ്ഞതോ വണ്ണമുള്ളതോ ആകട്ടെ, കറുത്തതോ വെളുത്തതോ ആകട്ടെ, കന്യകയോ അങ്ങനല്ലാത്തവരോ ആകട്ടെ. ആരായാലും എല്ലാ സ്ത്രീകളും ബഹുമാനം അര്‍ഹിക്കുന്നു എന്നാണ് ഓട്ടോയുടെ പിറകില്‍ എഴുതിയിരിക്കുന്നത്.
‘ബെംഗളൂരുവിലെ റോഡുകളില്‍നിന്നുള്ള റാഡിക്കല്‍ ഫെമിനിസം’ എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം എക്സില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിന്നീട് ചിത്രം വൈറലായതോടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത് .
വേര്‍തിരിവുകളില്ലാതെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ട് എന്നാണ് കുറിപ്പിന്റെ അര്‍ഥമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ വേര്‍തിരിവിനെ ഉയര്‍ത്തിക്കാണിക്കുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അഭിപ്രായപ്പെടുന്നു.
Discussion about this post