കാലാവസ്ഥ വ്യതിയാനം നിമിത്തം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ഇത് അതിവേഗത്തിലായെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഉത്തരധ്രുവത്തിന് ചുറ്റുമുള്ള സമുദ്രമാണ് ആര്‍ട്ടിക് സമുദ്രം. ഇവിടെയും മഞ്ഞുകട്ടകള്‍ ഒഴുകിനീങ്ങുന്നതു കാണാം. വര്‍ഷത്തില്‍ ആറുമാസം ഈ സമുദ്രത്തിന്റെ ഉപരിതലം പൂര്‍ണമായും മഞ്ഞുമൂടിക്കിടക്കും. എന്നാല്‍ ഭൂമിയിലെ താപനില വര്‍ധിച്ചതോടെ ആര്‍ട്ടികിലെ ഹിമാനികള്‍ അതിവേഗം ഉരുകി മാറുകയാണെന്നാണ് മുന്നറിയിപ്പ്.
നാസയുടെ കണക്കനുസരിച്ച് 4.28 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ ഐസാണ് ഇത്തവണ മാത്രം ഉരുകിമാറിയത്. അതായത് ലളിതമായി പറഞ്ഞാല്‍ അലാസ്‌കയെക്കാള്‍ വലിപ്പത്തില്‍ കടല്‍ മഞ്ഞ് ഉരുകിയെന്ന് സാരം. പ്രതിവര്‍ഷം 77,800 ചതുരശ്ര കിലോമീറ്റര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ മഞ്ഞുരുകുന്നതെന്നും എന്‍എസ്‌ഐഡിസി റിപ്പോര്‍ട്ട് പറയുന്നു. വേനലില്‍ ഇത് രൂക്ഷമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഇതൊരു അടിയന്തിരവസ്ഥയിലേക്കാണ് ഭൂമിയിലെ ജീവജാലങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ മഞ്ഞുരുകുന്നത് അതീവ ഗൗരവതരമാണെന്നും കൂടുതല്‍ പഠനങ്ങളും ഇടപെടലും ആവശ്യമാണെന്നും 40 വര്‍ഷം മുന്‍പ് തന്നെ ഗവേഷകരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാറ്റം സമുദ്രത്തിലെ ജൈവ വ്യവസ്ഥയെയും സമുദ്രജലപ്രവാഹങ്ങളെയും എല്ലാം നശിപ്പിക്കും്. ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാലിരട്ടിയാണ് ആര്‍ട്ടിക്കില്‍ ചൂട് വര്‍ധിക്കുന്നതെന്നും കാലാവസ്ഥ മാറ്റം അതിരൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അന്റാര്‍ട്ടിക്കിലും സമാനമായ സ്ഥിതിയാണുള്ളത്. ജീവന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം എന്തെന്ന് ആലോചിക്കുകയാണ് ശാസ്ത്രലോകം.
Discussion about this post