തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ഉടൻതന്നെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുമെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് ഉറപ്പ് നൽകിയതായി ബിനോയ് വിശ്വം വ്യക്തമാക്കി.
എഡിജിപിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃയോഗത്തിൽ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാൽ എഡിജിപിക്കെതിരായ നടപടിക്കായി അല്പം കൂടി കാത്തിരിക്കണം എന്നും ബിനോയ് വിശ്വം അറിയിച്ചു.
നിലവിൽ ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമായിരിക്കും എഡിജിപിക്കെതിരെ നടപടി ഉണ്ടാവുക. അതിനാൽ തന്നെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണം എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Discussion about this post