ഒട്ടും വൃത്തിയില്ലാത്ത ജീവികളായാണ് നാം പാറ്റകളെ കാണാറുള്ളത്. അതുകൊണ്ട് തന്നെ വീടിന്റെ പരിസരത്ത് ഇവയെ കണ്ടാൽ നാം തല്ലിക്കൊല്ലും. പല മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇവയെ വീട്ടിൽ നിന്നും തുരത്താനും നാം ശ്രമിക്കാറുണ്ട്. എന്നാൽ സ്വന്തം ശുചിത്വം നന്നായി നോക്കുന്നവരാണ് പാറ്റകൾ എന്നാണ് വിവരം.
ഒരു എക്‌സ് ഉപയോക്താവാണ് പാറ്റയെക്കുറിച്ചുള്ള ചില വിചിത്രമായ വിവരങ്ങൾ പങ്കുവച്ചത്. @arojinle1എന്ന അക്കൗണ്ടിലാണ് ഇക്കാര്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. പാറ്റകൾ മനുഷ്യരെ കണ്ടാൽ ഒടുന്നത് കുളിയ്ക്കാനാണെന്ന് പറഞ്ഞ് കേട്ടു. ഇതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന്റോഗ് ബോ ടിവി എന്ന എക്‌സ് അക്കൗണ്ടിൽ ചോദ്യം ഉയർന്നിരുന്നു. ഇതിനുള്ള ഉത്തരം ആയിട്ടായിരുന്നു പാറ്റയെക്കുറിച്ചുള്ള വിവരങ്ങൾ കുറിച്ചത്.
മനുഷ്യരുമായി സമ്പർക്കത്തിൽ വരാൻ ഒരിക്കലും ആഗ്രഹിക്കാത്ത ജീവികളാണ് പാറ്റകൾ. പക്ഷെ മനുഷ്യരുടെ സാന്നിദ്ധ്യം ഉള്ളയിടങ്ങളിൽ നിന്നും ഇവ ഓടിയൊളിക്കില്ല. ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരുമായി സമ്പർക്കത്തിൽ വന്നാൽ, അതായത് മനുഷ്യരുടെ സ്പർശമേറ്റാൽ, ഇവ സ്വയം ജീവനൊടുക്കും. വളരെ വൃത്തിയുള്ളവരാണ് പാറ്റകൾ. ഏതെങ്കിലും ജീവികളുമായി സമ്പർക്കത്തിൽവന്നാൽ പാറ്റകൾ സ്വയം വൃത്തിയാക്കും. ഇവ ഒരിക്കലും ഇതിനായി വെള്ളം ഉപയോഗിക്കാറില്ല. ഉമിനീര് കൊണ്ടാണ് ഇവ സ്വയം വൃത്തിയാക്കുക. കാലുകൾ, തലയിലെ കൊമ്പുകൾ, വയറ്, മുഖം എന്നിവ പാറ്റകൾ വൃത്തിയാക്കാറുണ്ട്. മനുഷ്യരെ കാണുമ്പോൾ പാറ്റകൾ കുളിക്കാനായിട്ടാണ് ഒടുന്നത് എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും കുറിപ്പിൽ വിശദമാക്കുന്നു. പാറ്റകളും മറ്റ് ജീവികളും ഫിറമോൺ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നതെന്നും കുറിപ്പിൽ പരാമർശമുണ്ട്.
Discussion about this post