ഗ്രേറ്റർ നോയിഡ: ഹോസ്റ്റൽ മുറിയിുടെ വാതിലിൽ അപരിചിതരായ പുരുഷന്മാരുടെ നിർത്താതെയുള്ള മുട്ട് കാരണം ഹോസ്റ്റൽ വിട്ടിറങ്ങി വിദ്യാർത്ഥിനികൾ. 172 വിദ്യാർത്ഥിനികളാണ് ഹോസ്റ്റൽ വിട്ട് പോയത്. ഗ്രേറ്റർ നോയിഡയിലെ ബദൽപൂരിലെ കുമാരി മായാവതി ഗവൺമെന്റ് ഗേൾസ് പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്.
അജ്ഞാതരായ പുരുഷന്മാർ തങ്ങളുടെ ഹോസ്റ്റലുകളിൽ അതിക്രമിച്ച് കയറുന്നതായും അതിൽ ആശങ്കയുണ്ടെന്നും ക്യാമ്പസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ അധികൃതരെ വിവരമറിയിച്ചിരുന്നു. ഈ പുരുഷന്മാർ തങ്ങളുടെ വാതിലിൽ മുട്ടുന്ന സ്ഥിതിയിലേക്ക് എത്തിയതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നു. തങ്ങളുടെ സുരക്ഷയിൽ ആശങ്ക തോന്നിയതോടെയാണ് ഹോസ്റ്റൽ വിടാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥികൾപറയുന്നു.
25നും 40നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം പുരുഷന്മാരാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയത്. അവർ ഹോസ്റ്റലിന്റെ ജനലിലൂടെ നോക്കുകയും വാതിലിൽ മുട്ടുകയും ചെയ്തു. തങ്ങൾ പേടിച്ച് നിലവിളിച്ചെങ്കിലും ആരും സഹായത്തിനായി എത്തിയില്ലെന്നും ഇവറ പറയുന്നു.
Discussion about this post