കൊച്ചി; സിനിമാജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നത് തുടർന്ന് നടി പ്രിയങ്ക. തനിക്ക് ഒരു നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അയാളെ ഞാൻ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാൽ മതി. ഞാൻ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണെന്ന് താരം പറയുന്നു.
ഫീൽഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീൽഡാണ്. ഇതുപോലുള്ള കുറച്ച് ആളുകൾ നശിപ്പിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. മെയിൻ സ്ട്രീമിൽ നിൽക്കുന്ന ആളാണ്.ഇപ്പോഴും മലയാള സിനിമയിലുണ്ട്. ഇപ്പോൾ കണ്ടാൽ സംസാരിക്കാൻ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാൽ നമ്മൾ വെറുക്കപ്പെട്ടവൾ. ഉപകാരങ്ങളും നമ്മൾ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോയെന്ന് താരം ചോദിച്ചു.
ഒരാൾ വാതിലിൽ മുട്ടിയാൽ എന്താ നിനക്ക് വേണ്ടതെന്ന് ചോദിക്കാനുള്ള തന്റേടം നമുക്ക് വേണം. എനിക്കങ്ങനെ മാനം വിറ്റിട്ടുള്ള അഭിനയം വേണ്ടെന്ന് ഞാനങ്ങ് തീരുമാനിക്കും. കുറ്റി തുറക്കുന്നത് നമ്മളല്ലേ. പത്ത് കോടി മുന്നിൽ വച്ചാലും എന്നെ ചോദിക്കരുത്. എന്നെ കിട്ടില്ല. ഞാൻ വരില്ല. എത്ര കഷ്ടപ്പെട്ടാലും ഞാൻ പോകില്ല. ഏതറ്റം വരേയും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകും. പക്ഷെ ആരുടേയും കൂടെ പോകില്ല എന്നും പ്രിയങ്ക വ്യക്തമാക്കി.ഞാൻ അമ്മ അസോസിയേഷന്റെ തുടക്കം മുതലുള്ള ആളാണ്. അമ്മയ്ക്കകത്ത് പല പല പ്രശ്നങ്ങളുമുണ്ട്. അതിനകത്ത് പലതും മാറ്റാനുമുണ്ട്. പക്ഷേ ഇതിന്റെ തലപ്പത്ത് ലാലേട്ടനും മമ്മൂക്കയും തന്നെയിരിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടി കാവേരിയും പ്രിയങ്കയും തമ്മിലുള്ള കേസിന് പിന്നിലെ കഥകൾ വെളിപ്പെടുത്തി പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ആ കേസിന് പിന്നിൽ ക്രൈം നന്ദകുമാറാണെന്നും കാവേരിയോടും അമ്മയോടും എപ്പോഴും സ്‌നേഹമേയുള്ളൂവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
Discussion about this post