തിരുവനന്തപുരം: മലപ്പുറം വിവാദം ഹിന്ദു പത്രത്തിന്റെ ഖേദപ്രകടനത്തോടെ അവിടെ അവസാനിക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. . മുഖ്യമന്ത്രിക്ക് യാതൊരു വിധ പി.ആര്‍. സംവിധാനവും ഇല്ല. മതരാഷ്ട്ര ശക്തികള്‍ക്കെതിരായ നിലപാട് പിണറായി വിജയന്‍ ശക്തിയായിത്തന്നെ സ്വീകരിക്കുന്നു. മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് അന്‍വര്‍ പറഞ്ഞത് നട്ടാല്‍ മുളക്കാത്ത കളവാണ്.
മതവിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ ഒന്നും ചെയ്യാനാവില്ല എന്ന അന്‍വറിന്റെ ആരോപണം ദുഷ്ടലാക്കോടെയുള്ള വര്‍ഗീയ നിലപാടാണ്. ഇതിനെ ശക്തിയായി എതിര്‍ക്കും. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല.
ശശിക്കെതിരേ കത്ത് അന്‍വര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനകത്ത് ഒന്നുമില്ലായിരുന്നുവെന്നും. ശശിയെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമം മാത്രമാണ് അതിനുള്ളതെന്നും അദ്ദേഹം പറഞ്ഞു്. മുസ്ലിം ലീഗും എസ്.ഡി.പി.ഐ.യും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയത്. അത് ഇപ്പോഴും തുടരുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
ഇസ്രയേല്‍ സേന നടത്തുന്ന അധിനിവേശത്തിന്റെയും ഹമാസിനെതിരായ കടന്നാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ സി.പി.എം. ഒക്ടോബര്‍ ഏഴിന് യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യുദ്ധത്തിനെതിരായി കാമ്പയിനുകള്‍ നടത്താനും തീരുമാനിച്ചതായി എം വി ഗോവിന്ദന്‍. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാട്് ഫണ്ട് വിഷയം് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സി.പി.എം. തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post