ആധുനികമനുഷ്യനുമുമ്പ് ജീവിച്ചിരുന്ന മനുഷ്യ പൂര്‍വ്വികരുടെ അടുത്ത ബന്ധുക്കളായിരുന്നു നിയാണ്ടര്‍ത്താലുകള്‍. എന്നാല്‍ ഏകദേശം 40000-ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് വംശനാശം സംഭവിച്ചു. എങ്ങനെയാണ് നിയാണ്ടര്‍ത്താലുകള്‍ ഭൂമിയില്‍ നിന്ന് വേരറ്റുപോയതെന്നുള്ള അന്വേഷണത്തിലായിരുന്നു കാലങ്ങളായി ശാസ്ത്രജ്ഞര്‍. വൈറസുകള്‍ മൂലമുണ്ടായ പകര്‍ച്ച വ്യാധികള്‍ ഇവരെ കൂട്ടക്കൊലചെയ്തുവെന്നായിരുന്നു ഒരിടയ്ക്ക് പഠനങ്ങള്‍ സൂചിപ്പിച്ചത്.
റഷ്യയിലെ ചാഗിര്‍സ്‌കായ ഗുഹയില്‍ നിന്ന് കണ്ടെത്തിയ നിയാണ്ടര്‍ത്താല്‍ അസ്ഥികൂടങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ വിശകലനം ചെയ്തപ്പോള്‍ ആധുനിക വൈറസുകളോട് സാമ്യമുള്ള മൂന്ന് ശകലങ്ങള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഈ തിയറിയ്ക്ക് അടിസ്ഥാനമായത്. അഡെനോവൈറസ് (ജലദോഷം), ഹെര്‍പ്പസ് വൈറസ് (ജലദോഷം), പാപ്പിലോമ വൈറസ് (ജനനേന്ദ്രിയ രോഗം). ഇതാണ് പുതിയ അനുമാനത്തിലേക്കെത്താന്‍ കാരണം. എന്നിരുന്നാലും, പുരാതന ഡിഎന്‍എ വേര്‍തിരിച്ചെടുക്കുന്നതിനും ക്രമപ്പെടുത്തുന്നതിനുമുള്ള ബുദ്ധിമുട്ട് കാരണം കൂടുതല്‍ കൃത്യത വരുത്താനായിട്ടില്ല.
എന്നാല്‍ പുതിയ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. ആധുനിക മനുഷ്യരുടെ പൂര്‍വ്വികര്‍ തന്നെ തങ്ങളുടെ ഈ അടുത്ത ബന്ധുക്കളെ പലപ്പോഴും കൂട്ടക്കൊല ചെയ്തിരുന്നുവെന്നാണ്. വൈറസുകള്‍ മൂലമുണ്ടായ രോഗങ്ങളും പാരിസ്ഥിതികമാറ്റങ്ങളും മനുഷ്യരുടെ വേട്ടയാടലും ഒക്കെ ഇവരുടെ അവസാനത്തിന് കാരണമായിത്തീര്‍ന്നു.
കണ്ടെത്തലുകള്‍ ഇപ്പോഴും പ്രാഥമികമാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. നിയാണ്ടര്‍ത്തലുകളില്‍ ഈ വൈറസുകളുണ്ടാക്കിയ പ്രത്യാഘാതം എങ്ങനെയൊക്കെയാണെന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. മുന്‍കാലങ്ങളില്‍ പഠനങ്ങള്‍ ശ്രദ്ധയൂന്നിയിരുന്നത ് രോഗങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ അതേസമയം, ഈ ഘടകങ്ങള്‍ എല്ലാം തന്നെ ഒരേസമയം വന്നപ്പോള്‍ നിയാണ്ടര്‍ത്താലുകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല എന്നാണ് കണ്ടെത്തല്‍.
Discussion about this post