കൊല്ലം; സിപിഎമ്മിവെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രായപരിധി തീരുമാനം ഇരുമ്പ് ഉലക്കയല്ല,75 വയസിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. ചട്ടം കൊണ്ടുവന്നവർക്ക് തന്നെ അത് മാറ്റിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.
75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ,പ്രസ്ഥാനത്തിന് ഗുണകരമാണോയെന്ന് പരിശോധിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ അവരെന്നേ റിട്ടയർ ചെയ്തുപോകണ്ടി വന്നേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സഖാവിന് 75- കഴിഞ്ഞാൽ മുഖ്യമന്ത്രിയാകാൻ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാർട്ടി പരിപാടിയിൽ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ . പറ്റിയ നേതാക്കളെ, പൊതുജനങ്ങൾ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കിൽ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാർലമെന്റിലും ആളെ നിർത്തിയിട്ട് കാര്യമുണ്ടോ? ആയാൾ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിർത്തുകയാണ്. പാർലമെന്റിലെല്ലാം തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നിൽക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്ന് സുധാകരൻ പറഞ്ഞു
Discussion about this post