തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
സുപ്രീം കോടതിയിൽ നിന്നും സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് സിദ്ദിഖ് കത്ത് നൽകിയത്.
വരുന്ന 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഈ സമയം കത്ത് നൽകിയ കാര്യം സിദ്ദിഖ് കോടതിയെ അറിയിക്കും. ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് ശേഷം അറസ്റ്റ് ഉൾപ്പെടുളള നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് ആണ് അന്വേഷണ സംഘത്തിന്റെ നിലവിലെ തീരുമാനം.
Discussion about this post