കൊൽക്കത്ത : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള സമരം അടുത്ത ഘട്ടത്തിലേക്ക്. ജൂനിയർ ഡോക്ടർമാർ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാരസമരം തുടങ്ങിയത്.
കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്‌നിഗ്ധ ഹസ്ര, അനുസ്തുപ് മുഖോപാധ്യായ, തനയ പഞ്ജ, എസ്എസ്‌കെഎമ്മിന്റെ അർണബ് മുഖോപാധ്യായ, എൻആർഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പുലസ്ത ആചാര്യ, കെപിസി മെഡിക്കൽ കോളജിലെ സയന്തനി ഘോഷ് ഹസ്ര എന്നിവരാണ് നിരാഹാര സമരത്തിലുള്ള ആറു ഡോക്ടർമാർ.
ഡോക്ടറുമാരുട ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിന് 24 മണിക്കൂർ സമയം നൽകിയിരുന്നു. സംസ്ഥാന സർക്കാർ സമയപരിധിയിൽ പരാജയപ്പെട്ടു. അതിനാൽ ഞങ്ങൾ മരണം വരെ നിരാഹാരം ആരംഭിക്കുന്നു. അത് ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ തുടരും. ഉപവാസത്തിനിടെ ഡോക്ടർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ സംസ്ഥാനം ഉത്തരവാദിയായിരിക്കുമെന്നും ജൂനിയർ ഡോക്ടർ ഡോക്ടർ പറഞ്ഞു.
ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭ്യമാക്കുക, ആരോഗ്യ സെക്രട്ടറിയെ മാറ്റുക , എല്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കേന്ദ്രീകൃത റഫറൽ സംവിധാനം നടപ്പാക്കുക , ആശുപത്രികളിൽ പോലീസ് സംരക്ഷണം വർദ്ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകൾ ഉടൻ നികത്തുക എന്നിവയാണ് അവരുടെ ഡോക്ടർമാർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ.
Discussion about this post