വിമാനയാത്രയില്‍ യാത്രികര്‍ക്ക് തങ്ങളുടെ സീറ്റിന് മുന്നിലെ കൊച്ചുസ്‌ക്രീന്‍ സിനിമ പോലുള്ളവ ആസ്വദിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ അതില്‍ ഒരു അശ്ലീല ചിത്രം വന്നാലോ, കുട്ടികള്‍ കൂടി ഒപ്പമുണ്ടെങ്കില്‍ അതെത്ര പ്രയാസകരമായിരിക്കും.
ഈ അവസ്ഥയാണ് സിഡ്നിയില്‍ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോവുകയായിരുന്ന QF59 എന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നത്.. ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തിലെ തകരാര്‍ മൂലം യാത്രികരുടെ സ്‌ക്രീനില്‍ ഒരു സിനിമയില്‍ നിന്നുള്ള സെക്സ് രംഗം വരികയായിരുന്നു. അസാധാരണമായ ഈ സംഭവത്തില്‍ യാത്രക്കാര്‍ സ്തബ്ദരായി ഇരുന്നുപോയി വീഡിയോ നിര്‍ത്താനുള്ള ഓപ്ഷന്‍ ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി പോവുകയും ചെയ്തു.
കുട്ടികളും ഒപ്പമുണ്ടായിരുന്നു എന്തു ചെയ്യണമെന്നോര്‍ത്ത് ശരിക്കും കുഴങ്ങി യാത്രികരിലൊരാള്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ പുറത്തിറങ്ങിയ ആര്‍ റേറ്റഡ് ചിത്രമായ ഡാഡിയോ എന്ന ഹോളിവുഡ് സിനിമയിലെ രംഗങ്ങളാണിവ.
സംഭവത്തിനു പിന്നാലെ വിഷയത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ മാപ്പുപറഞ്ഞു. സംഭവിച്ചത് ടെക്നിക്കല്‍ തകരാറാണെന്നും യാത്രക്കാരുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ച് എല്ലാവര്‍ക്കും സിനിമകള്‍ വെച്ചുനല്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് എയര്‍ലൈനിന്റെ വിശദീകരണം.എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post