സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങാന്‍ ആഴ്ചയില്‍ 90 മണിക്കൂറോളം കഠിനാധ്വാനം ചെയ്ത ടോഡ് ഗ്രേവ്സ് ഇന്ന് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് 52കാരനായ ഗ്രേവ്‌സ് ഇന്ന് ഫോര്‍ബ്സ് പുറത്തുവിട്ട യുഎസിലെ സമ്പന്നരുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. യുഎസിലെ 400 സമ്പന്നരുടെ പട്ടികയില്‍ 107-ാം സ്ഥാനത്താണ് ടോഡ് ഗ്രേവ്സ്. 9.5 ബില്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
റസ്റ്ററന്റ് ശൃംഖലയായ റെയ്‌സിംഗ് കെയ്ന്‍സ് ചിക്കന്‍ ഫിംഗേഴ്‌സിന്റെ ന്റെ ഉടമയാണ് ഇന്ന് ഗ്രേവ്സ്. 30-ാം വയസിലാണ് സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാന്‍ ഇദ്ദേഹം പണം സ്വരൂപിക്കാന്‍ തുടങ്ങിയത്. അതിനായി ആഴ്ചയില്‍ 90 മണിക്കൂര്‍ വരെ ഇദ്ദേഹം ജോലി ചെയ്തു. ചില ദിവസങ്ങളില്‍ 20 മണിക്കൂര്‍ വരെയാണ് ഗ്രേവ്സ് ജോലി ചെയ്തത്. 1994ല്‍ ഗ്രേവ്സ് ലോസ് ഏഞ്ചല്‍സിലെ ഒരു എണ്ണ ശുദ്ധീകരണശാലയില്‍ ജോലിയ്ക്ക് കയറി. അവിടെ അദ്ദേഹം ആഴ്ചയില്‍ 90 മണിക്കൂറോളം ജോലി ചെയ്തു.
ആ സമയത്താണ് മത്സ്യബന്ധനത്തിലൂടെ അധികവരുമാനം കണ്ടെത്താനാകുമെന്ന് ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറയുന്നത്. പിറ്റേവര്‍ഷം തന്നെ അദ്ദേഹം അലാസ്‌കയിലേക്ക് പോയി. ഒരുമാസത്തോളം അവിടെ ചെലവഴിച്ച് മത്സ്യബന്ധനത്തെപ്പറ്റി പഠിച്ചു. ശേഷം ഒരു ബോട്ടില്‍ ജോലിയ്ക്ക് കയറി. ദിവസവും 20 മണിക്കൂറോളമാണ് അദ്ദേഹം ജോലി ചെയ്തത്.
സ്വന്തമായി സ്വരൂപിച്ച പണവും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വാങ്ങിയ പണവും കൊണ്ടാണ് ഇദ്ദേഹം തന്റെ റസ്റ്ററന്റിന് തുടക്കമിട്ടത്.എന്തായാലും ഗ്രേവ്‌സിന്റെ അധ്വാനം വെറുതെയായില്ല. ഇന്ന് ഗ്രേവ്സിന്റെ റസ്റ്ററന്റിന് 800ലധികം ഔട്ട്ലെറ്റുകളുണ്ട്.
Discussion about this post