കൊൽക്കത്ത : കൽക്കരി ഖനിയിൽ സ്ഫോടനം. ഏഴ് പേർക്ക് ദാരുണാന്ത്യം . നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിർഭൂമിലെ ലോക്പൂർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കോളിയറിയിൽ കൽക്കരി വേർതിരിച്ചെടുക്കാൻ സ്ഫോടനം നടത്തുന്നതിനിടെയാണ് സംഭവം. കൂറെ വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി എന്ന് പോലീസ് പറഞ്ഞു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.
സ്ഫോടനകാരണം കണ്ടെത്താൻ പോലീസ് പരിശോധന തുടങ്ങി. കഴിഞ്ഞ വർഷവും പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ അപകടമുണ്ടായിരുന്നു.
Discussion about this post