എറണാകുളം : കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓംപ്രകാശിനെ നടി പ്രയാഗ മാർട്ടിൻ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപത്തെ പാടെ തള്ളി പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ. തനിക്ക് ഇതിനെ കുറിച്ച് ഒന്നും തന്നെ അറിയില്ല. ഞാൻ പ്രയാഗയുമായി സംസാരിച്ചതേയൊള്ളൂ എന്ന് താരത്തിന്റെ അമ്മ വ്യക്തമാക്കി.
ഞാൻ പ്രയാഗയുമായി ഇപ്പോൾ തന്നെ സംസാരിച്ചതേയൊള്ളൂ. പ്രയാഗയ്ക്ക് ഇതൊന്നും അറിയുന്ന കാര്യങ്ങളല്ല. കൂടുതൽ വിവരങ്ങൾക്കായി പ്രയാഗയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ നടിയെ ലഭ്യമായിട്ടില്ല എന്നും ജിജി മാർട്ടിൻ പറഞ്ഞു.
ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20ഓളം പേർ ഈ മുറിയിലെത്തിയതായാണ് വിവരം. താരങ്ങളുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാർട്ടി നടത്തിയത്. പ്രയാഗയെയും ശ്രീനാഥിനെയും കൂടാതെ, മറ്റ് 20 പേരും ഈ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വിവരമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഡോൺ ലൂയീസ്, ശ്രീദേവി, അരുൺ അലോഷ്യ, സ്നേഹ ടിപ്സൺ എന്നിവരും ലഹരി പാർട്ടിയിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ചലപതി എന്നൊരാളുടെ പേരിലാണ് റൂം ബുക്ക് ചെയ്തിരുന്നത്. മൂന്ന് മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്.
തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധിച്ചത്.
Discussion about this post