ചണ്ഡീഗഡ് : ഹരിയാനയിൽ കേവല ഭൂരിപക്ഷം കഴിഞ്ഞ് ബിജെപി . കോൺഗ്രസ് 35 ബിജെപി 50 മറ്റുള്ളവ 5 എന്ന ലീഡിലാണ് തുടരുന്നത്. തുടക്കത്തിൽ കുതിപ്പ് കാട്ടിയ കോൺഗ്രസ് പിന്നിലേക്ക് പോവുകയായിരുന്നു.
രണ്ട് റൗണ്ടാണ് ഇപ്പോൾ വോട്ടെണ്ണൽ കഴിഞ്ഞിരിക്കുന്നത്. നേരത്തെ, കോൺഗ്രസ് മുന്നിലായിരുന്നപ്പോൾ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ലീഡ് മാറിമറിയുന്നതിനിടയിൽ കോൺഗ്രസ്സ് ആസ്ഥാനത്ത് എഐസിസിയിലെ ആഘോഷം നിർത്തി വെച്ചു.
എക്സിറ്റ് പോൾ ഫലങ്ങളുടെ ബലത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഇരുട്ടടിയാകുന്ന ഫലമാണ് നിലവിൽ ഇപ്പോൾ പുറത്തുവരുന്നത്.
Discussion about this post