സ്റ്റോക്ക്ഹോം: മനുഷ്യ മസ്തിഷ്കത്തെ കോപ്പി അടിച്ച നിർമ്മിത ബുദ്ധിയുടെ പുറകിലുള്ള ശാസ്ത്രജ്ഞർക്ക് ഈ വർഷത്തെ ഫിസിക്സ് നോബൽ പ്രൈസ്. നിർമ്മിത ബുദ്ധിയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് -കനേഡിയൻ ശാസ്ത്രജ്ഞൻ ജെഫ്രി ഇ. ഹിന്റണും ( 76) അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ. ഹോപ്ഫീൽഡും (91) നാല് പതിറ്റാണ്ടിലേറെയായി നടത്തിയ ഗവേഷണത്തിനാണ് പുരസ്‌കാരം. 8.3 കോടി രൂപയാണ് സമ്മാനത്തുക
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ഹിൻ്റൺ, ടൊറൻ്റോ സർവകലാശാലയിൽ ജോലി ചെയ്യുന്ന കാനഡയിലെയും ബ്രിട്ടനിലെയും പൗരനാണ്, ഹോപ്ഫീൽഡ് പ്രിൻസ്റ്റണിൽ ജോലി ചെയ്യുന്ന അമേരിക്കക്കാരനാണ്.
ലോകത്തെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് മനുഷ്യന്റെ തലച്ചോർ. അതി സങ്കീർണ്ണമായ മനുഷ്യ മസ്തിഷ്കത്തിന്റെ ഘടന അറിയാൻ പോലും പൂർണ്ണമായും കഴിയാതിരുന്ന ഒരു കാലത്താണ് അതിനെ കോപ്പി അടിച്ച് നിർമ്മിത ബുദ്ധിയുമായി ഇവർ രംഗത്ത് വരുന്നത്.
ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു ഒരു കാര്യമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലർക്കും ചാറ്റ് ജിപി ടി യെയും അതിന്റെ പുറകിൽ പ്രവർത്തിച്ച സാം ഓൾട്ട് മാനേയും ആണ് ഓർമ്മ വരുക. എന്നാൽ പരിഭാഷ,ഫേഷ്യൽ റെക്കഗ്നിഷൻ, ചാറ്റ് ജി.പി.ടി, ജമിനി,ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ എന്നിങ്ങനെ ആധുനിക കാലത്ത് അനിവാര്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെയെല്ലാം അടിത്തറ പാകിയത് ഈ രണ്ടു ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തമാണ്.
മസ്തിഷ്‌ക കോശങ്ങളായ ന്യൂറോണുകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഇവർ കൃത്രിമ ന്യൂറൽ ശൃംഖല വികസിപ്പിച്ചത്.
Discussion about this post