നിങ്ങൾ കൂൺ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഈ കഥ നിങ്ങൾക്കുള്ളതാണ്, കാരണം ഇന്ന് നമ്മൾ ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകളിൽ ഒന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. വിലയേറിയത് എന്ന് പറയുമ്പോൾ, ഒരു കിലോഗ്രാമിന് 40,000 രൂപ! ഹിമാലയന്‍ പര്‍വതനിരകളില്‍ ഒളിഞ്ഞിരിക്കുന്ന നിധിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം. ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിന് വിളമ്പിയ അത്താഴവിരുന്നിലെയും സെലിബ്രിറ്റി ഈ കൂണായിരുന്നു.
ഗുച്ചി കൂണെന്നാണ് ഇതിൻ്റെ പേര്.മോർച്ചെല്ല എസ്കുലെന്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ, സമുദ്രനിരപ്പിൽനിന്ന് 6000 അടിയിലേറെ ഉയരത്തിൽ കാണപ്പെടുന്ന കൂണുകൾ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാൻ സാധിക്കാത്ത കൂണുകളാണ് ഇവ
പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണയായി മഞ്ഞുവീഴ്ചയ്‌ക്കോ കാട്ടുതീയ്‌ക്കോ ശേഷമാണ് വളരുത്.. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂൺ വളരുന്നത്. ചിലപ്പോൾ വളക്കൂറുള്ള മണ്ണിലും കൂണുകൾ പൊങ്ങിവരാറുണ്ട്. ഗ്രാമവാസികള്‍ അവ ശ്രദ്ധാപൂര്‍വ്വം കൈകൊണ്ട് പറിച്ചെടുത്ത് വെയിലത്ത് ഇട്ട് ഉണക്കി എടുക്കുകയാണ് ചെയ്യുന്നത്.
വന്യജീവികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഈ കൂണുകള്‍ കാടുകളില്‍ ചെന്ന് പറിച്ചെടുക്കുന്നത് അപകടം പിടിച്ചതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണ്.
. വൈറ്റമിൻ ഡി, ആന്റി ഓക്സിഡന്റുകൾ, ഫൈബർ, സെലിനിയം,പൊട്ടാസ്യം എന്നിവയെല്ലാം ഗുച്ചി കൂണുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്ന കൂണ്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യും. ഗുച്ചി കൂണ്‍ പൊട്ടാസ്യത്തിന്റെ സമൃദ്ധമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ രക്ത സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ഹൃദയാരോഗ്യത്തെ പിന്നുണയ്ക്കുകയും ചെയ്യുന്നു.











Discussion about this post