റായ്പുർ : ഛത്തീസ്ഗഡിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്. ഖൈരാഗഡ് ജില്ലയിലെ ബക്കർകട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുംഹി ഗ്രാമത്തിൽ ഇന്ന് രാവിലെ യായിരുന്നു സിപിഐ (മാവോയിസ്റ്റ്) കേഡർമാർ കീഴടങ്ങിയത്.
ഇന്ന് നടന്ന കൂട്ട കീഴടങ്ങലോടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ എംഎംസി മേഖല പൂർണ്ണമായും ഇല്ലാതായി. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരസംഘമാണ് എംഎംസി സോൺ ആയി അറിയപ്പെട്ടിരുന്നത്. ഇന്ന് കീഴടങ്ങിയ രാംധർ മജ്ജി ആയിരുന്നു ഈ മേഖലയിൽ സുരക്ഷാസേനയ്ക്ക് വലിയ തലവേദനയായിരുന്നത്. രാംധർ മജ്ജിയുടെ കീഴടങ്ങിലൂടെ ഈ മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തിന് വൻ വിജയമാണ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുള്ളത്.
കീഴടങ്ങിയ രാംധർ മജ്ജി തന്റെ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ജില്ലാ ഭരണകൂടത്തിന് മുൻപിൽ സമർപ്പിച്ചു. കീഴടങ്ങിയ 12 കമ്മ്യൂണിസ്റ്റ് ഭീകരരിൽ ആറ് പേർ സ്ത്രീകളാണ്. ഛത്തീസ്ഗഡിൽ മാത്രം 20 മാസത്തിനിടെ 508 നക്സലൈറ്റുകൾ ആണ് കീഴടങ്ങിയത്. എംഎംസി മേഖലയിൽ 1160 നക്സലൈറ്റുകൾ ഇതുവരെ കീഴടങ്ങി.









Discussion about this post