നടിയെ ആക്രമിച്ച കേസിലെ വിധി നിരാശാജനകമെന്ന് കെ.കെ. രമ എംഎല്‍എ. വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ലെന്നും ഇതിനുമുകളിലും കോടതികളുണ്ടെന്നും കെ.കെ. രമ കുറിച്ചു.ഗൂഢാലോചനയില്‍ അകപ്പെട്ട ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ഭരണരംഗത്ത് നിന്നുള്ള ഇടപെടലുകളുണ്ടായിട്ടുണ്ട്. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടും ആ തെളിവുകള്‍ സമര്‍പ്പിച്ചുകൊണ്ട് വിധി അനുകൂലമാക്കിയെടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കെ.കെ രമ പറഞ്ഞു
കോടതിമുറികളില്‍ പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും അതിജീവിത വിജയിച്ചുനില്‍ക്കുകയാണെന്നും അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണെന്നും കെ.കെ. രമ പറഞ്ഞു.
‘പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി ഭരണകൂടം ശ്രമം നടത്തി. കുറ്റവിമുക്തനാക്കിയതോടെ ഇനി എന്തുവേണമെങ്കിലും അദ്ദേഹത്തിന് പറയാമല്ലോ. കേരളത്തിലെ നീതിബോധമുള്ള പൊതുസമൂഹം അതിജീവിതയ്‌ക്കൊപ്പമാണ്. വിധിയില്‍ ഗൂഢാലോചന തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും അവര്‍ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ നടത്തിയ നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രതികരണമാണ് കേസ് ഇവിടെവരെ എത്തിച്ചത്. അധികാരവും പണവുമുണ്ടെങ്കില്‍ എന്തും നടക്കുമെന്നാണ് ഇന്നത്തെ വിധിയിലൂടെ മനസ്സിലാക്കാനാകുന്നത്. നീതി തേടിയലയുന്ന മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിയാണ് പുറത്തുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.













Discussion about this post