ഒളിവിൽക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ രണ്ടാമത്തെ പരാതിക്കാരി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി. പരാതിക്കാരി ഡിജിറ്റൽ തെളിവുകളും കൈമാറി.ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് മൊഴിയിലുള്ളത്.
വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് യുവതി പറഞ്ഞു.
2023ലാണ് സംഭവം നടക്കുന്നത്. 21 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്നു. കെപിസിസിക്ക് ആയിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത്. കെപിസിസി നേതൃത്വം പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.













Discussion about this post