യു.കെയില്‍ നിന്നും പാക് വംശജരായ ലൈംഗിക കുറ്റവാളികളെ തിരിച്ചെടുക്കാന്‍ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പാകിസ്താൻ യു.കെയ്ക്ക് കൈമാറി. പകരമായി പാക് സര്‍ക്കാറിന് എതിരെ നില്‍ക്കുന്ന വിമതരെ വിട്ടുകിട്ടണമെന്നാണ് ആവശ്യം.
അസിം മുനീറിനെ എതിർക്കുന്ന രണ്ട് ഉന്നത രാഷ്ട്രീയ വിമതരെ ബ്രിട്ടന് കൈമാറുന്നതിന് പകരമായി, പാകിസ്താൻ ഗ്രൂമിംഗ് സംഘത്തിലെ കുറ്റവാളികളായ ഖാരി അബ്ദുൾ റൗഫ്, ആദിൽ ഖാൻ എന്നിവരെ തിരിച്ചയക്കുന്നത് അംഗീകരിക്കുമെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗികാതിക്രമം നടത്തുന്ന പാകിസ്താൻ്റെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇവര്‍.യുകെയിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘമാണ് പാക് വംശജരുടെ നേതൃത്വത്തിലുള്ള ഗ്രൂമിംഗ് ഗ്യാങ്. പെണ്‍കുട്ടികളുമായി ബന്ധത്തിലാവുകയും കൂട്ടബലാത്സംഗം ചെയ്യുന്നതുമാണ് ഇവരുടെ രീതി. ഈ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും സംഘങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുകയും ചെയ്യും
മേജർ ജനറൽ അസിം മുനീറിന് എതിരെ നില്‍ക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹായി, ഷെഹ്‌സാദ് അക്ബറിനെയും മുന്‍ സൈനിക ഓഫീസറും വിസിൽബ്ലോവറുമായ ആദിൽ എന്നയാളെയുമാണ് പാകിസ്താൻ ആവശ്യപ്പെടുന്നത്. ഷഹസാദ് അക്ബറും ആദിൽ രാജയും 2022 ഏപ്രിൽ മുതൽ യുകെയിൽ പ്രവാസത്തിലാണ് കഴിയുന്നത്. അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സങ്കര ഭരണകൂടത്തിന്റെ വിമർശകരുമാണ് ഇരുവരും.










Discussion about this post