ആഷസിലെ രണ്ടാം ടെസ്റ്റിൽ വിൽ ജാക്‌സിന്റെ സെലക്ഷനെയും പ്രകടനത്തെയും കുറിച്ച് സംസാരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെഫ്രി ബോയ്‌കോട്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. രണ്ടാം മത്സരത്തിൽ മാർക്ക് വുഡിന് പകരം ജോഷ് ടോങ്ങിനും ഷോയിബ് ബഷീറിനും പകരം ജാക്‌സിനെ തിരഞ്ഞെടുത്തു.
ജാക്സ് രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയതും സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ അദ്ദേഹം എടുത്ത തകർപ്പൻ ക്യാച്ചും ബോയ്‌കോട്ട് അംഗീകരിച്ചു എങ്കിലും എന്നിരുന്നാലും ഓൾറൗണ്ടറുടെ ബൗളിംഗ് പ്രകടനത്തെ അദ്ദേഹം വിമർശിച്ചു. “സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ വിൽ ജാക്സ് ഒറ്റക്കയ്യൻ ക്യാച്ച് എടുത്തത് മനോഹരമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ അവൻ 41 റൺസ് നേടി. പക്ഷേ, അദ്ദേഹം ഒരു ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനാണെങ്കിൽ, അനാദരവ് പറയുകയല്ല. പക്ഷേ അദ്ദേഹം ടി20 കളിൽ ഉൾപ്പടെ അവൻ പന്തെറിയുന്ന രീതി കാണുമ്പോൾ ചിരിയാണ് വരുന്നത്. അവനെ ആർക്കും അടിക്കാൻ പറ്റുന്ന താരമാണ്. എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും.” ബോയ്‌കോട്ട് ദി ടെലിഗ്രാഫിലെ തന്റെ കോളത്തിൽ പറഞ്ഞു.
ജാക്‌സിന് പകരം ഒരു ഫ്രണ്ട്‌ലൈൻ സ്പിന്നറെ ഇംഗ്ലണ്ട് കളിപ്പിക്കണമായിരുന്നു എന്നും ബോയ്‌കോട്ട് പറഞ്ഞു. ഇംഗ്ലണ്ട് വലിയ ഒരു തെറ്റ് ആണ് ചെയ്തത് എന്നും പരമാവധി സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ഇല്ലെന്നും മുൻ താരം പറഞ്ഞു.
“പന്ത് സോഫ്റ്റ്‍ ആയ സമയത്ത് ഇംഗ്ലണിന് ആവശ്യം നല്ല ഒരു സ്പിന്നർ ആയിരുന്നു. ഇംഗ്ലണ്ടിന് മൂന്ന് ഫാസ്റ്റ് ബൗളർമാരും സീം എറിയാൻ സ്റ്റോക്‌സും ഉണ്ടായിരുന്നു. അവർക്ക് ആവശ്യമായിരുന്നത് ഒരു ഗുണനിലവാരമുള്ള സ്പിന്നറായിരുന്നു. എന്റെ നോട്ടത്തിൽ ഇംഗ്ലണ്ടിന് അവിടെ പിഴച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ബെൻ സ്റ്റോക്‌സ് കൊണ്ടുവന്ന അഞ്ചാമത്തെ ബൗളറായിരുന്നു ജാക്‌സ്. 11.2 ഓവറിൽ 1/34 എന്ന മികച്ച കണക്കുകൾ അദ്ദേഹം നേടിയെങ്കിലും, ബാറ്റ്‌സ്മാൻമാരെ ബുദ്ധിമുട്ടിക്കാൻ ജാക്‌സിന് കഴിഞ്ഞില്ല. ഇന്നിംഗ്‌സിലെ പത്താമത്തെ വിക്കറ്റ് ആയിരുന്നു താരം വീഴ്ത്തിയത്.













Discussion about this post