ഓരോ മോഷ്ടാക്കള്‍ക്കും അവരുടെതായ രീതികളുണ്ട്. വിചിത്രമായ രീതിയില്‍ തങ്ങളുടെ ഓപ്പറേഷന്‍ നടത്തുന്നപല മോഷ്ടാക്കളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന തരത്തിലുള്ളതാണ് ബംഗളുരുവില്‍ നിന്നുള്ള ഈ കള്ളന്റെ പരിപാടി. തന്റെ മോഷണത്തിനായി ഈ 38 -കാരനായ മോഷ്ടാവ് ഉപയോഗിച്ചത് പ്രാവുകളെയാണ്.
ഹൊസൂറിലാണ് താമസമെങ്കിലും ബംഗളൂരുവിലെ നാഗരത്ത്‌പേട്ടയാണ് ഇയാളുടെ സ്വദേശം എന്നാണ് പൊലീസ് പറയുന്നത്. പരിവാള മഞ്ഞ എന്ന് അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് മഞ്ജുനാഥ് എന്നാണ്. നഗരത്തിലാകെയായി 50 മോഷണങ്ങളാണത്രെ ഇതുവരെ ഇയാള്‍ നടത്തിയത്. ഇനി ഇയാള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
ഒന്നിലധികം നിലകളുള്ള, എന്നാല്‍ സെക്യൂരിറ്റിക്കാരില്ലാത്ത കെട്ടിടങ്ങളാണ് ഇയാള്‍ മോഷണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്. മോഷണങ്ങള്‍ക്ക് പോകുമ്പോള്‍ ഒന്നോ രണ്ടോ പ്രാവുകളെയും ഇയാള്‍ കയ്യില്‍ കരുതും. മോഷ്ടിക്കാന്‍ ഉറപ്പിച്ച അപാര്‍ട്‌മെന്റുകളുടെ അടുത്തെത്തിയാല്‍ കയ്യിലുള്ള പ്രാവുകളെ തുറന്നുവിടും. പിന്നീട്, അകത്ത് കയറും. ആരെങ്കിലും ഇത് കണ്ട് ചോദ്യം ചെയ്താല്‍, തന്റെ പ്രാവുകള്‍ കയ്യില്‍ നിന്നും പറന്നുപോയി എന്നും അവയെ പിടിക്കാനാണ് അകത്ത് കയറിയത് എന്നും പറയും.
അതല്ല, വീട് പൂട്ടിക്കിടക്കുകയാണ് എന്ന് മനസിലായാല്‍ ഇരുമ്പ് വടി ഉപയോഗിച്ച് പൂട്ടുതകര്‍ത്ത് അകത്ത് കയറും. അലമാരകളും മറ്റും തകര്‍ക്കാനും ഈ ഇരുമ്പുവടി തന്നെയാണ് ഉപയോഗിക്കുക. പ്രധാനമായും പണവും സ്വര്‍ണാഭരണങ്ങളുമാണ് ഇയാള്‍ കവരുന്നത്. ഈ ആഭരണങ്ങള്‍ പിന്നീട് ഹൊസൂറില്‍ വില്‍ക്കും.
മുമ്പ് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിനു ശേഷം മോഷണം തുടരുന്നതാണ് ഇയാളുടെ രീതി.
Discussion about this post