വാഷിംഗ്‌ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് ചൊരിഞ്ഞ് മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു നല്ല “സുഹൃത്ത്”, “വളരെ നല്ല ഒരു മനുഷ്യൻ” എന്നും വാഴ്ത്തിയ ട്രംപ് എന്നാൽ ഇന്ത്യക്കെതിരെ ആരെങ്കിലും നീങ്ങിയാൽ മോദിക്കുണ്ടാകുന്ന ഭാവമാറ്റം കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ടെന്നും തുറന്നു പറഞ്ഞു.
ആൻഡ്രൂ ഷൂൾസും ആകാശ് സിംഗും ആതിഥേയത്വം വഹിച്ച ഫ്ലാഗ്രൻ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം മോദിയെ കുറിച്ചുള്ള തന്റെ അനുഭവം പങ്കു വച്ചത്. ലോക നേതാക്കളെക്കുറിച്ചുള്ള തൻ്റെ വിലയിരുത്തലിനെക്കുറിച്ച് തുറന്നു പറയുകയായിരുന്നു ട്രംപ് . “മോദി , അദ്ദേഹം എൻ്റെ സുഹൃത്താണ്, കൂടാതെ ഏറ്റവും നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിന് മുമ്പ് ഇന്ത്യ വളരെ അസ്ഥിരമായിരുന്നു. പുറമേക്ക്, അദ്ദേഹം നിങ്ങളുടെ പിതാവിനെ പോലെ തോന്നുന്ന വിധം ശാന്തനാണ് എന്നാൽ ഇന്ത്യയെ ബാധിക്കുന്ന ഒരു വിഷയം വന്നാൽ അദ്ദേഹമൊരു “ടോട്ടൽ കില്ലർ” ആണെന്ന് പറയേണ്ടി വരും. ട്രംപ് പറഞ്ഞു.
ഒരിക്കൽ ഒരു അയാൾ രാജ്യവുമായി ബന്ധപ്പെട്ട വിഷയം ഞാൻ കണ്ടിട്ടുണ്ട്. അത് വരെ ശാന്തനായിരിന്നു മോദി. എന്നാൽ ആ അയൽ രാജ്യം ഇന്ത്യക്കെതിരെ നീങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ, മോദി ആകെ മാറുന്നത് ഞാൻ കണ്ടു. ഞങ്ങൾ വേണമെങ്കിൽ അവരോട് സംസാരിക്കാം, ഞങ്ങൾ സംസാരിക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ എന്നെ ഇടപെടുത്താൻ മോദി സമ്മതിച്ചില്ല. അത് ഞാൻ തന്നെ ചെയ്യും എന്ന് അദ്ദേഹം കടുപ്പിച്ചു പറഞ്ഞു. ആവശ്യമാണെങ്കിൽ നൂറ് കണക്കിന് വർഷങ്ങൾ അവർ പരാജയപെട്ടു നിൽക്കുന്ന അവസ്ഥയിലേക്ക് ആ രാജ്യത്തെ എത്തിക്കുന്ന കാര്യം ചെയ്യാനും ഞാൻ മടിക്കുകയില്ല എന്ന് മോദി പറഞ്ഞു. അദ്ദേഹം ഏത് രാജ്യത്തെ കുറിച്ചായിരിക്കും പറഞ്ഞത് എന്ന് നിങ്ങൾക്കെല്ലാവർക്കും ഊഹിക്കാൻ കഴിയുമായിരിക്കും എന്നും ട്രംപ് തുറന്നു പറഞ്ഞു.
Discussion about this post