തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് തന്നെ അറിയിക്കുന്നില്ലെന്നും തനിക്ക് അധികാരമുണ്ടോ, ഇല്ലയോ എന്ന് ഉടൻ അറിയിക്കാമെന്നും ഗവർണർ വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ സ്വർണം പിടിക്കേണ്ട ചുമതല കസ്റ്റംസിന്റെതാണ്. എന്നാൽ, അവരെ വെട്ടിച്ചുകൊണ്ട് പുറത്തെത്തിക്കുന്ന സ്വർണത്തിൽ നിന്നുള്ള പണം നിരോധിക്കപ്പെട്ട സംഘടനകൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അത് തടയേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഗവർണർ ചോദിച്ചു. പറയാത്ത കാര്യമാണ് ഹിന്ദു പത്രത്തിൽ അച്ചടിപ്പിച്ചു വന്നതെങ്കിൽ എന്തുകൊണ്ട് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ഗവർണർ തുറന്നടിച്ചു.
Discussion about this post