Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റ, ഒറ്റമേഖലയിൽ മാത്രം തോൽവി രുചിച്ച് മടങ്ങി; രത്തനെ തോൽപ്പിച്ച ആ വ്യവസായം

by Brave India Desk
Oct 10, 2024, 11:24 am IST
in India, Entertainment, Business
Share on Facebook
Tweet
WhatsApp
Telegram

ശതകോടീശ്വരൻമാരുടെ പട്ടികയിലില്ലാത്ത രാജ്യത്തെ വ്യവസായ പ്രമുഖൻ. സമ്പത്തിന്റെ 66 ശതമാനവും ചാരിറ്റിക്കായി ചെലവിടുന്ന മനുഷ്യസ്‌നേഹി. ഇന്ത്യയ്ക്ക് രത്തൻ ടാറ്റയാരെന്ന് ചോദിച്ചാൽ വ്യാവസായികരംഗത്തിലൂടെ നവഭാരതസൃഷ്ടിക്കായി അണിനിരന്ന അതികായൻ എന്ന് പറയേണ്ടി വരും. തൊട്ടതെല്ലാം പൊന്നാക്കിയാണ് രത്തൻടാറ്റ വളർന്നതും കൂടെ ഉള്ളവരെ വളർത്തിയതും. ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തിൽ എന്തല്ലാമാണോ ഒരാൾക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്പനികൾ.

എന്നാൽ ടാറ്റയെന്ന ദീർഘവീക്ഷണമുള്ള ആ വ്യവസായ പ്രമുഖൻ പരാജയം രുചിച്ച ഒരു മേഖലയുണ്ടായിരുന്നു. സിനിമാ നിർമ്മാതാവെന്ന വേഷമാണ് ടാറ്റയെ പരാജിതനാക്കിയത്. 2004 ലായിരുന്നു അത്. ഐത്ബാർ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായാിരുന്നു ബോളിവുഡിൽ നിർമ്മാതാവിന്റെ വേഷം അണിഞ്ഞ് എത്തിയത്. ഫിയർ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിക്രം ഭട്ട് സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു അത്. അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം. ബിപാഷ ബസു എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. ടാറ്റ ഇൻഫോമീഡിയയുടെ ബാനറിൽ 9.50 കോടിയോളം രൂപ മുതൽ മുടക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സൈക്കോപാത്തായ കാമുകനിൽ നിന്ന് മകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. വലിയ വിജയം പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ സിനിമ,എട്ടുനിലയിൽ പൊട്ടി. ഇന്ത്യയിൽ നിന്ന് 4.50 കോടിയും ആഗോളതലത്തിൽ 7.96 കോടിയും മാത്രമായിരുന്നു ഐത്ബാറിന്റെ കളക്ഷൻ. ആ പരാജയം രത്തൻ ടാറ്റയ്ക്ക് 1.5 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടതോടെ സിനിമാ വ്യവസായത്തിൽ നിന്ന് തന്നെ അദ്ദേഹം പിന്തിരിഞ്ഞു.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

അതേസമയം രത്തൻടാറ്റയെ അനുസ്മരിക്കുകയാണ് രാജ്യം. ഇന്ത്യ കണ്ട എക്കാലത്തെയും ഐതിഹാസിക വ്യവസായിയ്ക്ക് ആദരപൂർവ്വം വിടനൽകാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്‌നം എന്നാണ് ആ പേരിന്റെ അർഥം. 1991 ലാണ് ജെആർഡി ടാറ്റയിൽ നിന്ന് രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.

Tags: businesscinemaratan tata
Share1
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies