കൊല്ലം: പുറമെ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ കോഴിക്കട. എന്നാൽ രാവും പകലും നിലയ്ക്കാത്ത ജനപ്രവാഹം. സംശയം തോന്നി പരിശോധന നടത്തിയ പോലീസ് ഒടുവിൽ കള്ളം പുറത്ത് കൊണ്ടുവന്നു. കോഴിയിറച്ചി കച്ചവടത്തിന്‍റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു കൊല്ലം സ്വദേശിയായ രാജ. ഒടുവിൽ പോലീസ് പൊക്കിയെങ്കിലും പിടിയിൽ പെടാതെ രക്ഷപ്പെടുന്നതിൽ ഇയാൾ വിജയിച്ചു. നിലവിൽ ഒളിവിലായ രാജയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയതായാണ് റിപ്പോർട്ട്.
കോഴിയിറച്ചി വ്യാപാരിയായ രാജയാണ് കച്ചവടത്തിന്‍റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തി വന്നത്. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നേരത്തെ തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് 200 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത് . ഒമ്പത് ചാക്കുകളിലാണ് ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം വിൽപ്പനക്ക് ഉപയോഗിച്ച മറ്റ് സാമഗ്രികളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post