തിരുവനന്തപുരം: എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് മന്ത്രിയും എംഎൽഎയും അടക്കം പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രംഗത്ത്. നിയമസഭയ്ക്കുള്ളിലും പുറത്തും ആർ എസ് എസ്സിനെതിരെ നടക്കുന്ന ദുഷ്പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ വ്യക്തമാക്കി.
പൂരം സംബന്ധിച്ച വിവാദങ്ങളിൽ ആർഎസ്എസിന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് അദ്ദേഹം തുറന്നടിച്ചു . മന്ത്രിയും എംഎൽഎയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ ആർഎസ്എസിന്‍റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ് ഇത് അനുവദിക്കാനാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഗവര്ണറെയും സ്‌പീക്കറെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ പൂരവും ശബരിമല തീർത്ഥാടനവുമടക്കം കേരളത്തിന്റെ തനിമയും സംസ്കൃതിയും അടയാളപ്പെടുത്തുന്ന എല്ലാ ഉത്സവങ്ങളെയും സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തരം ആരോപണങ്ങളെന്നും പി.എൻ. ഈശ്വരൻ ചൂണ്ടിക്കാട്ടി.










Discussion about this post