ഏത് ചികിത്സയ്ക്ക് പോയാലും രക്തസമ്മര്‍ദം പരിശോധിക്കുക എന്നത് ഒരു പ്രാഥമികമായ കാര്യമാണ്. ഇങ്ങനെ രക്ത സമ്മര്‍ദം പരിശോധിക്കുമ്പോള്‍ കൈകള്‍ എങ്ങനെ വെച്ചിരിക്കുന്നു എന്ന് നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് അതില്‍ വലിയ കാര്യമുണ്ടെന്നാണ് . പരിശോധിക്കുന്ന സമയം കൈകള്‍ പല സ്ഥാനങ്ങളില്‍ വെക്കുന്നത് ഒരു പക്ഷേ നിങ്ങളുടെ രക്തസമ്മര്‍ദത്തിന്റെ അളവില്‍ വ്യത്യാസം വരുത്താം.
കൈകള്‍ മൂന്ന് വ്യത്യസ്തമായ സ്ഥാനങ്ങളില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യത്യസ്ത റീഡിങ്ങുകള്‍ രേഖപ്പെടുത്തിയതായി ജെഎഎംഎ ഇന്റേണല്‍ മെഡിസിന്‍ ട്രസ്റ്റഡ് സോഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
മേശ പോലുള്ള കട്ടിയുള്ള പ്രതലത്തില്‍ കൈകള്‍ വെച്ചുകൊണ്ട് പരിശോധിക്കുന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ അയാളുടെ മടിയിലോ തൂക്കിയിടുമ്പോഴോ ഉള്ളതിനെക്കാള്‍ കുറവാണെന്ന് പഠനത്തില്‍ പറയുന്നു. യാഥാര്‍ഥത്തില്‍ ഒരു വ്യക്തിക്ക് രക്തസമ്മര്‍ദത്തിന്റെ നിരക്ക് 126 ആണെങ്കില്‍ ഇത്തരത്തില്‍ തെറ്റായി കൈകള്‍ വെക്കുന്നത് 130 ആയോ അതിന് മുകളിലായോ രേഖപ്പെടുത്താന്‍ കാരണമാകുന്നു.
ഇത് അയാളെ 1 ഹൈപ്പര്‍ടെന്‍ഷന്റെ വിഭാഗത്തില്‍ പെടുത്തും. ഇതുമൂലം അയാള്‍ക്ക് അനാവശ്യ മരുന്നുകള്‍ കഴിക്കേണ്ടതായും വരും. 18നും 80നും ഇടയില്‍ പ്രായമായ 133 പേരാണ് പഠനത്തിന്റെ ഭാ?ഗമായത്. കൈകള്‍ മേശമേല്‍ വെച്ച്, കൈകള്‍ തൂക്കിയിട്ട്, കൈകള്‍ മടിയില്‍ വെച്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളില്‍ കൈകള്‍ വെച്ചാണ് പരിശോധന നടത്തിയത്.
ഇതില്‍ കൈകള്‍ മേശമേല്‍ വെച്ച ശേഷം എടുത്ത റീഡിങ് ആണ് കൃത്യമെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post