എറണാകുളം: സിനിമാ സീരിയൽ താരങ്ങളായ ബീനാ ആന്റണി, മനോജ് , സാസ്വിക എന്നിവർക്കെതിരെ കേസ് എടുത്ത് പോലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനാണ് കേസ്.
കഴിഞ്ഞ ദിവസമാണ് നടി പോലീസിൽ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജയസൂര്യ, മുകേഷ് എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ ആലുവ സ്വദേശിനിയായ നടി പീഡന പരാതി നൽകുകയും ഇതിൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ബീനാ ആന്റണി ഉൾപ്പെടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയ വഴി മോശക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
കേസിൽ ബീനാ ആന്റണി ഒന്നാം പ്രതിയും മനോജ്, സാസ്വിക എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇവരിൽ നിന്നും പോലീസ് മൊഴിയെടുക്കും.
Discussion about this post