ന്യൂഡൽഹി: ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് വൻ സമ്മാനവുമായി തെലങ്കാന സർക്കാർ. സിറാജിനെ തെലങ്കാന പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡിഎസ്പി പദവിയാണ് നൽകിയിരിക്കുന്നത് . വെള്ളിയാഴ്ച തെലങ്കാന പോലീസ് ഡയറക്ടർ ജനറലിന് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് സിറാജ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി ചുമതലയേറ്റു.
എന്നാൽ ആദ്യമായിട്ടല്ല ഒരു ക്രിക്കറ്റ് താരത്തിന് പോലീസിൽ ജോലി ലഭിക്കുന്നത്. സിറാജിന് മുമ്പ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ലഭിച്ച നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുണ്ടെന്നത് എടുത്തുപറയേണ്ടതാണ്. മുൻ ക്രിക്കറ്റ് താരങ്ങളായ ജോഗീന്ദർ ശർമ്മ, ദീപ്തി ശർമ്മ, ഹർമൻപ്രീത് കൗർ, ഹർഭജൻ സിംഗ് എന്നിവർ പോലീസിൽ വിവിധ പദവികളിൽ ഇരിക്കുന്നവരാണ്.
മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ തസ്തികയിലാണ്. അതേസമയം, ഇന്ത്യൻ എയർഫോഴ്‌സിൻ്റെ (ഐഎഎഫ്) ഹോണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയാണ് ഇന്ത്യയുടെ മാസ്റ്റർ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കറിന് ലഭിച്ചത്.
സിറാജിനൊപ്പം എം പി എം. അനില്‍ കുമാര്‍ യാദവ്, മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്.
Discussion about this post