ന്യൂഡൽഹി: രാമരാജ്യ സദൃശമായ അന്തരീക്ഷം സൃഷ്ടിക്കാൻ ജനങ്ങളുടെ ഗുണവും സ്വഭാവവും സ്വധർമ്മത്തിൽ ഉറച്ചുനിൽക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഈ സംസ്‌കാരവും കർത്തവ്യബോധവും എല്ലാവരിലും സൃഷ്ടിക്കുന്നതിന് വേണ്ടി സംപൂജ്യ ശ്രീ അനുകുൽചന്ദ്ര ഠാക്കൂർ സംത്സംഗ് അഭിയാൻ നടപ്പാക്കി . ഭാരതത്തിന്റെ ശോഭ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നുണകളുടെയോ അർദ്ധസത്യത്തിന്റെയോ അടിസ്ഥാനത്തിൽ നടക്കുന്നുവെന്ന് വ്യക്തമായി കാണാം. ഭാരതത്തിനകത്തും പുറത്തും ലോകത്ത് നടക്കുന്ന സംഭവങ്ങൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും ഇക്കാര്യങ്ങൾ
മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പുണ്യശ്ലോക അഹല്യ ദേവി ഹോൾക്കറുടെ 300-ാം ജയന്തി വർഷം ആഘോഷിക്കുകയാണ്. ദേവി അഹല്യബായി ഒരു സമർത്ഥയായ, ജനക്ഷേമതല്പരയായ, കർത്തവ്യബോധമുള്ള ഭരണാധികാരിയായിരുന്നു. ധർമ്മം, സംസ്‌കൃതി, ദേശാഭിമാനം, സുശീലം എന്നിവയുടെ ഉന്നതമായ ആദർശമായിരുന്നു.
വിപരീത പരിതസ്ഥിതിയിലും രാജ്യത്തെ നയിച്ച അഹല്യാബായി അഖില ഭാരതീയമായ കാഴ്ചപ്പാടോടെ സ്വന്തം രാജ്യാതിർത്തിക്ക് പുറത്തും തീർത്ഥക്ഷേത്രങ്ങൾ നവീകരിക്കുകയും ദേവസ്ഥാനങ്ങൾ നിർമ്മിക്കുകയും വഴി സമാജത്തിൽ സമരസതയും സംസ്‌കൃതിയും സംരക്ഷിച്ചു. ആര്യസമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികവും ഈ വർഷമാണ്. ഭാരതനവോത്ഥാനത്തിന്റെ പ്രേരക ശക്തികളിൽ അദ്ദേഹത്തിന്റെ പേര് പ്രമുഖമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
സാഹചര്യം അനുകൂലമോ പ്രതികൂലമോ ആകട്ടെ, വ്യക്തിപരവും ദേശീയവുമായ സ്വഭാവത്തിന്റെ ദൃഢത ഐശ്വര്യത്തിന്റെയും സദ്ശക്തിയുടെയും വിജയത്തിന് അടിത്തറയായി മാറുന്നു. നമ്മിൽ നിന്നെല്ലാം ഇത്തരത്തിലുള്ള ജീവിതശൈലികൾ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരിലുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളും സമാധാനപരമായാണ് നടന്നത്. രാജ്യത്തെ യുവശക്തി, മാതൃശക്തി, സംരംഭകർ, കർഷകർ, തൊഴിലാളികൾ, സൈനികർ, ഭരണകൂടം, സർക്കാർ എന്നിവരെല്ലാം അവരുടെ പ്രവർത്തനത്തിൽ പ്രതിജ്ഞാബദ്ധരായി തുടരുമെന്നാണ് പ്രതീക്ഷ. ഉദാരവും ജനാധിപത്യപരവുമായ സ്വഭാവമുണ്ടെന്ന്, ലോകസമാധാനത്തിന് പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളുടെ പ്രതിബദ്ധത അവരുടെ സുരക്ഷയുടെയും സ്വാർത്ഥതാൽപ്പര്യങ്ങളുടെയും ചോദ്യം ഉയർന്നുവരുമ്പോൾ തന്നെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിൽ, രാഷ്ട്രതാത്പര്യത്തിന്റെ പ്രേരണയോടുകൂടി ഇവരെല്ലാം നടത്തിയ പരിശ്രമങ്ങളിലൂടെ ലോകവേദിയിൽ ഭാരതത്തിന്റെ പ്രതിച്ഛായ, ശക്തി, കീർത്തി, സ്ഥാനം എന്നിവ തുടർച്ചയായി മെച്ചപ്പെടുന്നു. ഉദാരവും ജനാധിപത്യപരവുമായ സ്വഭാവമുണ്ടെന്ന്, ലോകസമാധാനത്തിന് പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളുടെ പ്രതിബദ്ധത അവരുടെ സുരക്ഷയുടെയും സ്വാർത്ഥതാൽപ്പര്യങ്ങളുടെയും ചോദ്യം ഉയർന്നുവരുമ്പോൾ തന്നെ അപ്രത്യക്ഷമാകും. അപ്പോൾ അവർ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതിലും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരുകളെ നിയമവിരുദ്ധമോ അക്രമാസക്തമോ ആയ മാർഗങ്ങളിലൂടെ അട്ടിമറിക്കുന്നതിലും മടിക്കുന്നില്ല.
വനവാസി സഹോദരങ്ങളെ അടിമത്തത്തിൽ നിന്നും വൈദേശിക ആധിപത്യത്തിൽ നിന്നുമൊക്കെ മോചിപ്പിക്കാനും സ്വാതന്ത്ര്യവും അസ്തിത്വവും തനിമയും സ്വധർമ്മവും സംരക്ഷിക്കാനുമായി ബിർസ മുണ്ട മുന്നോട്ടുവച്ച ഉൽഗുലാന്റെ പ്രചോദനം ഈ സാർധശതി നമ്മെ ഓർമ്മിപ്പിക്കും.
സ്വേച്ഛാധിപത്യ, മതമൗലിക സ്വഭാവം നിലനിൽക്കുന്നിടത്തോളം ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും തലയ്ക്ക് മുകളിൽ അപകടത്തിന്റെ വാൾ തൂങ്ങിക്കിടക്കും ആ രാജ്യത്ത് നിന്ന് ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും അതുണ്ടാക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്തെ സാധാരണ ജനങ്ങൾക്കിടയിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള ഈ നുഴഞ്ഞുകയറ്റം പരസ്പര സൗഹാർദത്തെയും രാജ്യത്തിന്റെ സുരക്ഷയെയും കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. ഉദാരതയുടെയും മാനവികതയുടെയും സൗമനസ്യത്തിന്റെയും പക്ഷത്ത് നിൽക്കുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് ഭാരത സർക്കാരിന്റെയും ലോകമാകെയുള്ള ഹിന്ദുക്കളുടെയും പിന്തുണ ബംഗ്ലാദേശിൽ ന്യൂനപക്ഷമായി മാറിയ ഹിന്ദുസമൂഹത്തിന് ആവശ്യമാണ്. ബംഗ്ലാദേശിൽ ഇപ്പോൾ നടന്ന അക്രമാസക്തമായ അട്ടിമറിക്ക് പൊടുന്നനെയുണ്ടായ പ്രാദേശിക കാരണങ്ങൾ ഇതിന്റെ ഒരു വശമാണ്. ഹിന്ദു സമൂഹത്തിന്മേൽ അക്രമങ്ങളുടെ പാരമ്പര്യം ആവർത്തിച്ചു. ഇക്കുറി ഹിന്ദുസമൂഹം സംഘടിച്ച് സ്വയംപ്രതിരോധിക്കാൻ വീടിന് പുറത്തിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post