കൗമാരക്കാരിയായ മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ നല്‍കി. എന്നാല്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ കൊലപ്പെടുത്തിയത് അമ്മയെ. സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഈ കേസില്‍ സംഭവിച്ചത്. 17കാരിയായ മകളുടെ കാമുകനാണ് അമ്മ മകളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. 35കാരിയായ സ്ത്രീയുടെ മൃതദേഹം ഒക്ടോബര്‍ ആറിന് ജസ്ത്രത്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തി.
അല്‍ക എന്ന അല്ലാപുര്‍ സ്വദേശിയായ യുവതിയാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. തന്റെ മകളുടെ പെരുമാറ്റം ഒട്ടും ഇഷ്ടപ്പെടാതിരുന്ന അല്‍ക, സുഭാഷ് സിങ്(38) എന്നയാളെ മകളെ കൊലപ്പെടുത്താനായി നിയോഗിച്ചു. എന്നാല്‍ ഇയാള്‍ തന്റെ മകളുടെ കാമുകനാണെന്ന് അമ്മ അറിഞ്ഞിരുന്നില്ല.
തങ്ങളുടെ പ്രദേശത്ത് തന്നെയുള്ള ഒരു യുവാവുമായി മകള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ അല്‍ക മകളെ ഫറൂഖാബാദിലെ തന്റെ വീട്ടിലേക്ക് അയച്ചു. ഇവിടെ വെച്ചാണ് സുഭാഷുമായി മകള്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സുഭാഷുമായി പെണ്‍കുട്ടി ഏറെ നേരം സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ബന്ധു, അല്‍കയെ വിളിച്ച് മകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ വലിയ അപമാനം നേരിട്ട അല്‍ക മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
സെപ്തംബര്‍ 27ന് സുഭാഷിനെ വിളിച്ച അല്‍ക മകളെ കൊലപ്പെടുത്തുന്നതിനായി 50,000 രൂപ വാഗ്ദാനം ചെയ്തു. ഈ വിവരം സുഭാഷ് പെണ്‍കുട്ടിയെ അറിയിച്ചപ്പോള്‍ അമ്മയെ കൊലപ്പെടുത്തുകയാണ് എങ്കില്‍ സുഭാഷിനെ വിവാഹം കഴിക്കാം എന്ന് പെണ്‍കുട്ടി വാക്ക് നല്‍കുകയായിരുന്നു.
Discussion about this post