കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വൈജ്യപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തല്‍. പരിയാരത്ത് ചികിത്സ ഉറപ്പാക്കാന്‍ വേണ്ട വിധത്തില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.
ജയരാജനെ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത് കൊണ്ടുള്ളതായിരുന്നു് ജില്ലാ ആസ്പത്രിയില്‍നിന്നുള്ള ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഇത് വെട്ടി ഹൈലി കാര്‍ഡിയാക് സെന്ററിലേക്ക് മാറ്റണമെന്ന് എഴുതി ച്ചേര്ക്കുകയായിരുന്നു.
സെന്‍ട്രല്‍ ജയിലില്‍നിന്ന് സി.ബി.ഐ. വൈദ്യപരിശോധനാറിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഈ തിരുത്തല്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിബിഐ അന്വേഷണ സംഘം ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറില്‍നിന്ന് വിശദീകരണം തേടി. ഇതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ പരിശോധിച്ച് നിര്‍ദേശിച്ചതിനാലാണ് ഇങ്ങനെ മാറ്റിയെഴുതിയതെന്നാണ് മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന വിശദീകരണം. ഇ.സി.ജി.യില്‍ മാറ്റം കണ്ടതിനെത്തുടര്‍ന്നായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
Discussion about this post