പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് മണ്ഡലം കാര്യാവാഹക് കൊലചെയ്യപ്പെട്ട സംഭവത്തോടെ കണ്ണൂര്‍ ജില്ല വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ വേദിയാകുമോ എ്നന ആശങ്ക ഉയരുകയാണ്. സിപിമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ആര്‍എസ്എസ് ഉന്നയിക്കുമ്പോള്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ല എന്ന വിശദീകരണമാണ് സിപിഎം നല്‍കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട പത്ത് കാര്യങ്ങള്‍
1-ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ നടന്ന ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സുജിത്തിന്റെ കൊലപാതകം നാടിനെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍
2-നേരത്തെ സിപിഎം അനുഭാവിയായിരുന്ന സുജിത്ത് പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകനാവുകയായിരുന്നു. ഇതിലുള്ള അമര്‍ഷം കൂടിയാണ് കൊലപാതകമെന്നാണ് ആര്‍എസ്എസ് ആരോപണം.
3-പോലിസ് കസ്റ്റഡിയിലായ പത്ത് പേരും സിപിഎം പ്രവര്‍ത്തകരാണ്. ഇതും കൊലപാതകത്തില്‍ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് ആര്‍എസ്എസ് ആരോപണം.
4-സിപിഎം നേതാവ് ഇപി ജയരാജന്റെ വിട് ഉള്‍പ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ബൂത്ത് ഏജന്റായിരുന്നു കൊല്ലപ്പെട്ട സുജിത്ത്
5-രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തില്‍ കലാശിച്ചതെന്നും, ഒരു പെണ്‍കുട്ടിയെ അപമാനിച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകകാരണമെന്നും ആണ് സിപിഎം വിശദീകരണം. ഇത് ചിലര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും സിപിഎം പറയുന്നു
6-രാത്രിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം വടി കൊണ്ടടിച്ചും, വെട്ടിയും സുജിത്തിനെ വധിക്കുകയായിരുന്നു. കേവലം ഒരു തര്‍ക്കത്തിന്റെ പേരില്‍ പ്രകോപിതരായ ഒരു സംഘം ഇത്തരത്തില്‍ പൈശാചികമായ കൃത്യം നിര്‍വ്വഹിക്കാന്‍ സാധ്യതയില്ലെന്നാണ് പോലിസ് പറയുന്നത്.
7- പൊതുകാര്യങ്ങളില്‍ താല്പര്യമുള്ള സജിത്തിനെ കുറിച്ച് മറ്റൊരു തരത്തിലുള്ള ആരോപണം ഇല്ലെന്നും, അറസ്റ്റിലായവര്‍ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരായത് പാര്‍ട്ടി കൊലപാതകത്തിലുള്ള പങ്കാണ് വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു
8- ഏത് രാഷ്ട്രീയ കൗലപാതകം നടന്നാലും പെണ്ണ്സ മാഫിയ പണം, തീവ്രവാദം എന്നി ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പതിവ് രീതിയാണെന്നും, പീന്നിട് അന്വേഷണത്തില്‍ സിപിഎം പങ്ക് വ്യക്തമാകാറുണ്ടെന്നും ബിജെപി പറയുന്നു
9-സിപിഎം നേതാക്കള്‍ കൊലക്കേസുകളില്‍ പ്രതിയാകുന്ന സാഹചര്യത്തില്‍ പാപ്പിനിശ്ശേരിയിലെ കൊലപാതകം സിപിഎമ്മിന് വലിയ തിരിച്ചടിയാകും
10-ഇപി ജയരാജന്റെ നാട്ടില്‍ സിപിഎം നടത്തിയ കൊലയെങ്കില്‍ ജയരാജനറിയാതെ അത് നടക്കില്ലെന്ന് ആരോപണവും ശക്തമാണ്.
Discussion about this post