കൊൽക്കത്ത : ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണ് ആയുധങ്ങളെന്നും, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായാൽ വലിയ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ മുന്‍നിര സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയദശമിയുമായി ബന്ധപ്പെട്ട് സൈനികരുടെ ശസ്ത്ര പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും നമ്മുടെ ഈ ഭാരതത്തെ അപമാനിക്കുകയോ, നമ്മുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നാം മടിക്കില്ല, രാജ്‌നാഥ് സിങ് പറഞ്ഞു.
75 ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുവേണ്ടി (ബി.ആര്‍.ഓ.) 2236 കോടിയുടെ പദ്ധതിയും ഇതോടൊപ്പം അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതിക്ക് 2,236 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ അതിർത്തിയിൽ അടിസ്ഥാന സൗകര്യവികസനം ചൈന നടത്തുന്ന പ്രവർത്തനങ്ങളുടെ സാഹചര്യത്തിലാണ് ഈ പദ്ധതി. വരും കാലങ്ങളിൽ ഇന്ത്യ ഏറ്റവും സുരക്ഷിതവും ശക്തവുമായ രാജ്യങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post