തിരുവനന്തപുരം: തലസ്ഥാനത്ത് തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. അഴൂർ കായൽവരമ്പിൽവീട്ടിൽ പ്രദീഷാ(39) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും പിടികൂടി.
തീരദേശമേഖല ലക്ഷ്യം വച്ച് രാത്രികാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം നാടൻചാരായവും ഇയാള്‍ വില്‍പ്പന നടനടത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
പരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഒരു കഞ്ചാവ് ചെടിയും എക്സൈസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽതുന്നത് പ്രദീഷ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെയും പിന്തുടരുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
Discussion about this post