കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കോമഡി-മിമിക്രിതാരമായിരുന്നു കൊല്ലം സുധി. വളരെ കുറച്ച് സിനിമകളിലെ വേഷമിട്ടിട്ടൂള്ളൂ എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായാണ് സുധിയുടെ മരണം. വാഹനാപകടത്തിലൂടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ജീവിതം വഴിമുട്ടിയ കുടുംബത്തിന് മലയാളക്കര താങ്ങായി. സ്വന്തമായി വീടെന്ന സുധിയുടെ സ്വപ്‌നത്തിനൊപ്പം കൂടെ നിന്ന് ചില സംഘടനകൾ ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി. വീട്ടിലെ എല്ലാ ഉപകരണങ്ങളും സുമനസുകൾ നൽകിയതാണ്.
എന്നാൽ സുധിയുടെ മരണശേഷം വലിയരീതിയിലുള്ള സൈബർ ആക്രമണമാണ് ഭാര്യ രേണു നേരിടുന്നത്. വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാലും,നല്ല വസ്ത്രമണിഞ്ഞാലും ചിരിച്ചാലും പലരും രേണുവിനെ വിമർശിച്ചുവന്നു. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യബന്ധത്തിലെ കുട്ടിടെ രേണു ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ വരെ വിമർശനങ്ങൾ വന്നു. പലപ്പോഴും സൈബർ ആക്രമണങ്ങളിൽ പെട്ട് നിസ്സഹായതയോടെ കരയുകയാണ് രേണു ചെയ്യാറ്.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണവർ. ഇപ്പോഴും സുധി ചേട്ടൻ മരിച്ചുപോയെന്ന് താൻ വിശ്വസിച്ചിട്ടില്ല. എന്നിരുന്നാലും ആളുകൾ തന്നെ വിശേഷിപ്പിക്കുന്നത് മരിച്ചുപോയ സുധിയുടെ ഭാര്യ എന്നാണ്. സുധി എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഈ വേദന ഉണ്ടാവില്ലായിരുന്നു എന്നും രേണുപറയുന്നു.
വീടെന്ന് പറയുന്നത് ചേട്ടന്റെ സ്വപ്നം തന്നെയായിരുന്നു. എപ്പോഴും ചേട്ടന്റെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. ഞങ്ങളുടെ വീടല്ല ശരിക്കും ഇത് സുധി ചേട്ടന്റെ വീടാണ്. ചേട്ടന്റെ മക്കൾക്ക് വേണ്ടി കൊടുത്ത വീടാണ്. അതിൽ നമ്മളും സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് രേണുസുധി കൂട്ടിച്ചേർത്തു.
മരിച്ചു മൺമറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ ഇന്നും ഓർമ്മിക്കാറുണ്ട്. അതുപോലെ തന്നെ എന്റെ സുധിച്ചേട്ടനെയും എല്ലാവരും ഓർമ്മിക്കുന്നുവെന്ന് പറയുമ്പോൾ സന്തോഷമുള്ള കാര്യമാണ്. സുധിചേട്ടൻ മരിച്ചു പോയെന്ന് ഒരിക്കലും തോന്നാറില്ല. ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേൾക്കുമ്പോഴോ ബോഡി കാണുമ്പോഴോ ആണ് സുധി ചേട്ടനും മരിച്ചു പോയല്ലോ എന്ന് ചിന്തിക്കാറുള്ളതെന്ന് രേണു ഓർത്തു.
ഈ കഴിഞ്ഞ ദിവസം വളരെ വൈകാരികമായി പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളിലായിരുന്നു പ്രതികരണം. ഭർത്താവ് മരിച്ച സ്ത്രീയെ പോലെ പെരുമാറൂ എന്ന വിമർശങ്ങൾക്കെതിരെയാണ് രേണു തുറന്നടിച്ചത്. എന്തിന്റെ പേരിലാണ് തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താൻ എന്ത് ചെയ്താലും ചിലർ കുറ്റം കണ്ടുപിടിക്കുകയാണെന്നും രേണു പറഞ്ഞു.ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്ന് രേണു പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഒന്നിനും ഞാൻ ഇല്ല, എന്നാ തെറ്റാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഞാനൊരു വിധവയാണെന്ന് കരുതി എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലേലേ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്ക് മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തതാണെങ്കിൽ കുഴപ്പമില്ല. ഇതാകുമ്പോൾ വിധവ എന്ന് പറഞ്ഞ് ഇങ്ങനെ കുത്തൂ. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും ഇനി കെട്ടിയാലും എല്ലാം ഇ പഴി പറയുന്നവർ തന്നെയാണ് കാരണം. ശരിക്കും മടുത്തിട്ടാണ് ഇങ്ങനെയൊരു സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ എനിക്ക് മറ്റൊരുടേയും സമ്മതം വേണ്ടെനിക്ക്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. ഏട്ടൻ മരിച്ചത് കൊണ്ടാണല്ലോ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം എന്നെ കുറിച്ച് കുറ്റങ്ങളാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക, അല്ലേൽ വേറെ കെട്ടുക, മക്കളുടെ സമ്മതത്തോടെ..അപ്പോൾ ഈ പേര് അങ്ങ് തീർന്ന് കിട്ടുമല്ലോ, അല്ലാതെ എന്ത് വഴിയാണ് വിധവ എന്ന പേര് മാറാൻ’, രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post