മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം. ഇവർ പങ്കു വച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
പ്രസിദ്ധ ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പവും ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോക നായകന്മാരുമായുള്ള സിദ്ധിഖിയുടെ ബന്ധവുമാണ് അദ്ദേഹത്തെ ലക്ഷ്യം വയ്ക്കാൻ കാരണമെന്ന് ഫേസ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു.
സൽമാൻ ഖാൻ, ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഞങ്ങളുടെ സഹോദരൻ്റെ ജീവൻ നഷ്ടപ്പെടുത്തി… ഞങ്ങൾക്ക് ആരുമായും വ്യക്തിപരമായ ശത്രുതയില്ല. എന്തായാലും സൽമാൻ ഖാനെ സഹായിക്കുന്നവർ ആരായാലും ഞങ്ങളുടെ ആരെയെങ്കിലും കൊന്നാൽ ഞങ്ങൾ പ്രതികരിക്കും. ഞങ്ങൾ ഒരിക്കലും ജയ് ശ്രീറാം, ജയ് ഭാരത് രക്തസാക്ഷികൾക്ക് അഭിവാദ്യം.
സിദ്ധിഖി കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ ഇതുവരെ അറസ്റിലായിട്ടുണ്ട് . ബിഷ്‌ണോയ് സംഘത്തിൽ പെട്ട കർനൈൽ സിംഗ്, ധരംരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ അവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.
Discussion about this post