താരസംഘടന അമ്മ ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എക്‌സിക്യൂട്ടിവ് അംഗം കുഞ്ചാക്കോ ബോബന്‍. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണം. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനം അമ്മയുടെ അകത്ത് മാത്രമല്ല പുറത്തും ഉണ്ടാകണം. ആരോപണവിധേയര്‍ മാറിനില്‍ക്കുന്നത് തന്നെയാണ് സ്വാഗതാര്‍ഹം.
നടന്മാര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സത്യാവസ്ഥയാണ് തെളിയേണ്ടത്.. ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആര്‍ക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ്.
ബൊഗെയ്ന്‍വില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസം ഹനിക്കുന്നതല്ല. പാട്ടിലെ വരികളുടെ അര്‍ത്ഥതലം സിനിമ കാണുമ്പോള്‍ വ്യക്തമാകും. താന്‍ വിശ്വാസിയാണെന്നും ഒരു വിശ്വാസത്തേയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആള്‍ കൂടിയാണ് താനെന്നും താരം പറഞ്ഞു.
പാട്ടിലെ വരികളുടെ അര്‍ത്ഥതലം സിനിമ കാണുമ്പോള്‍ ബോധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബോഗയ്ന്‍വില്ല’. ഈ മാസം 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post