ഭീമാകാരമായ രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു. ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോവുമെന്ന് നാസ മുന്നറിയിപ്പ് നൽകി. രണ്ട് ഛിന്നഗ്രഹങ്ങളുടെയും യാത്ര നാസ നിരീക്ഷിച്ചുവരികയാണ്.
രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിക്കടുത്ത് വരുമെങ്കിലും ഇവ ഭൂമിക്ക് അപകടമൊന്നും ഉണ്ടാക്കില്ലെന്ന് നാസ അറിയിച്ചു. അതേസമയം, സൗരയൂഥത്തിന്റെ പ്രരംഭ ഘട്ടത്തിൽ രൂപംകൊണ്ട ആകാശവസ്തുക്കളെ കുറിച്ച് പഠിക്കാനുള്ള സുവർണാവസമാണ് ഈ ഛിന്നഗ്രഹങ്ങൾ ശാസ്ത്രലോകത്തിന് നൽകുകയെന്നാണ് കണക്കുകൂട്ടുന്നത്. 2021 ടികെ11, 2024 ടിഎച്ച്3 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോവുക.
2021 ടികെ11 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ചെറുതും എന്നാൽ, കൗതുകകരവുമായ ഒന്നാണ്. ഏകദേശം 22 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു ചെറിയ വിമാനത്തിന്റെ അത്രയും ഉണ്ടകും. 20 ലക്ഷത്തിനടുത്ത് മൈൽ അകലെയെത്തുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടം വരുത്തുന്നതല്ല. ചന്ദ്രന്റെ ഭ്രമണപഥത്തിനപ്പുറത്തേക്ക് ഇത് സുരക്ഷിതമായി തന്നെ കടന്നുപോവും.
താരതമ്യേനെ വലിപ്പകൂടുതലാണെങ്കിലും 2024 ടിഎച്ച്3 എന്ന ഛിന്നഗ്രഹവും ഭൂമിക്ക് അപകടമായ ഒന്നല്ല. 52 അടി വീതിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. ഏകദേശം 30 ലക്ഷത്തിനടുത്ത് മൈൽ അകലത്തിലൂടെയായിരിക്കും ഇത് കടന്നുപോവുക.
Discussion about this post