ലണ്ടൻ: കൽത്തീരത്ത് വെളുത്ത കുമിളപോലുള്ള വിചിത്രവസ്തു കാണപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ ബീച്ചുകളിലാണ് സംഭവം. പകുതിവെന്ത ദോശയ്ക്ക് സമാനമായ വസ്തുവിന് രൂക്ഷഗന്ധമാണെന്ന് പ്രദേശവാസികൾ പറയുന്നു. കടൽമലിനമായതാണോയെന്ന ആശങ്കയും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പങ്കുവച്ചു. നിലവിൽ ബീച്ചിൽ നിന്ന് ശേഖരിച്ച അജ്ഞാതവസ്തുവിന്റെ സാമ്പിൾ പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രമാണോ ഈ വെളുത്ത കുമിളകളെന്ന ചോദ്യങ്ങളെ ഇക്കളോജിസ്റ്റ് ഉദ്യോഗസ്ഥർ തള്ളിയെങ്കിലും കടൽ സ്‌പോഞ്ചിനെ പോലുള്ള ഏതെങ്കിലും ജലജീവിയാണോയെന്ന് സംശയിച്ചിട്ടില്ല. ഷോൾ കോവ് ബീച്ച്, ബരാസ്വേ ബീച്ച്, നെല്ലിക്ക കോവ് ബീച്ച്, സതേൺ ഹാർബർ, അർനോൾഡ്‌സ് കോവ് എന്നിവിടങ്ങളിൽ സമാനമായ കുമിളകൾ കണ്ടതായി മറ്റു പലരും റിപ്പോർട്ട് ചെയ്തു.
എന്തായാലും ആളുകളുടെ ആശങ്കയ്ക്ക് ഉത്തരം ഉടൻ തന്നെ വിദഗ്ധർ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് സമീപത്തെ മത്സ്യത്തൊഴിലാളികൾ













Discussion about this post