കൊച്ചി: വാഹനം ഇടിച്ച് നിർത്താതെ പോയെന്ന കേസിൽ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതിൽ ബന്ധമില്ല എന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോള്‍ രക്ത പരിശോധന അടക്കം ചെയ്യാൻ നടന്‍ തയ്യാറായിരുന്നുവെങ്കിലും പൊലീസ് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
Discussion about this post