വയനാട്: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ റിസോർട്ടുടമകളെ സംരക്ഷിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം.റിസോർട്ടുകൾക്ക് ഭീഷണി ആകാത്ത വിധം “സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍” അടയാളപ്പെടുത്താനുള്ള ശ്രമം സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
ചൂരല്‍മലയിലെ വാസയോഗ്യപ്രദേശവും പ്രകൃതിദുരന്ത ഭീഷണിനേരിടുന്ന പ്രദേശങ്ങളും സര്‍വേ നടത്തി നിര്‍ണയിക്കാനായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവേയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയത്. ഇതിനെ തുടർന്ന് കളക്ടർ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തു.
ഡോ. ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ടിലെ മാനദണ്ഡം അശാസ്ത്രീയമാണെന്നും റിസോര്‍ട്ടുടമകളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐ പ്രതിനിധികള്‍ ഉൾപ്പെടയുള്ള നാട്ടുകാർ യോഗത്തില്‍ തുറന്നടിച്ചു.അതെ സമയം “സുരക്ഷിത മേഖലകള്‍” തരം തിരിക്കാനുള്ള നീക്കത്തില്‍ മേപ്പാടി പഞ്ചായത്തും എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട് . നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്തും കളക്ടറെ അറിയിച്ചിട്ടുണ്ട്.
ഇതേ തുടർന്ന് തീരുമാനമെടുക്കുന്നതുവരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.30 മുതല്‍ 50 മീറ്റര്‍ വരെ വീതിയിലാണ് സുരക്ഷിത മേഖല നിര്‍ണയിക്കാന്‍ ശ്രമം നടക്കുന്നത്
Discussion about this post